നരിക്കുനി: നരിക്കുനി പുല്ലാളൂരിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി കൽസർ അലി (37) ആണ് പിടിയിലായത്. 29.95 ഗ്രാം ഹെറോയിനാണ് ഇയാളിൽ നിന്നും എക്സൈസ് സംഘം പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വില്പന നടത്താനായിരുന്നു ഹെറോയിൻ എത്തിച്ചത്. ബുധനാഴ്ച വെെകീട്ടോടെയായിരുന്നു സംഭവം.
കോഴിക്കോട് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിനുമായി ബംഗാൾ സ്വദേശി പിടിയിലായത്. എവിടെ നിന്നാണ് എത്തിച്ചെതെന്ന് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇയാളെ വിശദമായി എക്സൈസ് ചോദ്യം ചെയ്തു വരികയാണ്. അതിന് ശേഷം കൃത്യമായ ഉറവിടം സംബന്ധിച്ച് വ്യക്തത വരുമെന്നാണ് എക്സൈസിൽ നിന്നും ലഭിക്കുന്ന വിവരം.