Trending

പേരാമ്പ്രയിൽ മധ്യവയസ്ക കുഴഞ്ഞുവീണ് മരിച്ചു


പേരാമ്പ്ര: പേരാമ്പ്രയിൽ മദ്ധ്യവയസ്ക വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. പേരാമ്പ്ര അടുക്കത്ത് സ്വദേശി കിളച്ച പറമ്പിൽ ഹാജറ (59)ആണ് മരിച്ചത്. പാറക്കടവിലുള്ള മകളുടെ വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ് ബോധരഹിതയായി കിടന്ന വീട്ടമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ രാത്രിയോടെയാണ് സംഭവം. അസ്വാഭാവിക മരണത്തിന് പേരാമ്പ്ര പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മൊട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. വൈകീട്ട് പള്ളിയിൽ ഖബറടക്കം നടക്കും. ഭർത്താവ്: അമ്മദ്. മക്കൾ: ഹാരിസ്, ഹസീന, റഹ്‌സാൻ. മരുമക്കൾ: സലീം, ഷബിന.

Post a Comment

Previous Post Next Post