Trending

ബാലുശ്ശേരിയിൽ മകൻ അമ്മയെ കുക്കറിൻ്റെ മൂടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു


ബാലുശ്ശേരി: ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ മകൻ്റെ ആക്രമത്തില്‍ അമ്മയ്ക്ക് ഗുരുതര പരിക്ക്. കണ്ണാടിപ്പൊയില്‍ നടുക്കണ്ടി രതി (55) ക്കാണ് പരിക്കേറ്റത്. മകന്‍ രഭിനെതിരെ നൽകിയ പരാതിയിൽ ബാലുശ്ശേരി പൊലീസ് കേസെടുത്തു.

കുക്കറിന്റെ മൂടി കൊണ്ട് അടിച്ചാണ് മകൻ അമ്മയെ പരിക്കേൽപ്പിച്ചതെന്നാണ് പരാതി. ഭർത്താവിനും മകൻ്റെ ഭാര്യക്കും ആക്രമണത്തിൽ പങ്കുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. പരിക്കേറ്റ രതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്വത്ത് തർക്കമാണ് ആക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post