Trending

ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ


കുറ്റ്യാടി: കുറ്റ്യാടി കക്കട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചനിലയിൽ. ഉപ്പയുടെ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അരൂർ ഒതയോത്ത് റിയാസിൻ്റെ മകൾ നൂറ ഫാത്തിമ (47 ദിവസം പ്രായം) ആണ് മരിച്ചത്. കക്കട്ടിലെ പൊയോൽ മുക്കിലെ ഉമ്മയുടെ വീട്ടിലാണ് ദാരുണമായ സംഭവം.

ഇന്ന് രാവിലെ 9.30 ഓടെ മൂത്ത മകളെത്തി നോക്കിയപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഉമ്മയുടെ അടുത്ത് കുഞ്ഞിനെ ചലനമറ്റ് ശരീരം തണുത്ത നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. കുറ്റ്യാടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

ഇന്നലെ രാത്രി നിർത്താതെ കരഞ്ഞ കുട്ടി ഇന്ന് പുലർച്ചെ രണ്ട് മണി വരെ മുലപ്പാൽ കുടിച്ചിരുന്നതായും രാത്രി ഉറങ്ങാത്തതിനാൽ ഉമ്മയോട് ഉറങ്ങിപോവുകയായിരുന്നുവെന്നാണ് ബന്ധുകൾ പറയുന്നു. മരണകാരണം വ്യക്തമായിട്ടില്ല.

Post a Comment

Previous Post Next Post