Trending

ബാലുശ്ശേരിയില്‍ സ്വകാര്യ ബസിടിച്ച് കാല്‍നട യാത്രക്കാരനായ ഉണ്ണികുളം സ്വദേശിക്ക് ദാരുണാന്ത്യം

ബാലുശ്ശേരി: ബാലുശ്ശേരിയിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ കാല്‍നട യാത്രക്കാരന്‍ മരിച്ചു.  ഉണ്ണികുളം സ്വദേശി സത്യന്‍ ആണ് മരിച്ചത്. താമരശ്ശേരിയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന വീരമണി എന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ ബസ് സത്യനെ ഇടിക്കുകയായിരുന്നു. 

ഇന്നലെ വൈകുന്നേരം അഞ്ചിന് ബാലുശ്ശേരി ബസ് സ്റ്റാന്റിന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സത്യനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Post a Comment

Previous Post Next Post