Trending

കൊയിലാണ്ടിയിൽ ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഉള്ള്യേരി മാമ്പൊയിൽ ആയൻങ്കോട്ട് മീത്തൽ സിറാജ് (42) ആണ് മരിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രോഗിയെ ഇറക്കി തിരിച്ചു വരുന്നതിനിടെയായിരുന്നു അപകടം.

വെള്ളിയാഴ്ച പുലർച്ചെ 4.30 ഓടെ കോമത്തും കരയിൽ വെച്ച് ഓട്ടോ തലകീഴായി മറിയുകയായിരുന്നു. വഴിയാത്രക്കാർ സിറാജിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ. നസീറ, മക്കൾ: നാജിയ, മുഹമ്മദ്, അയാൻ, ഹൈസൻ. സഹോദരങ്ങൾ: നൗഷാദ്, സിദ്ധിഖ്, ഷമീർ.

Post a Comment

Previous Post Next Post