Trending

നടുവണ്ണൂർ കാവുന്തറയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍


നടുവണ്ണൂർ: നടുവണ്ണൂർ കാവുന്തറയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാവില്‍ ആഞ്ഞോളി വിപിന്‍ദാസ് (32) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 0.489 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പോലീസ് പിടികൂടിയത്.

പേരാമ്പ്ര പോലീസ് സബ് ഇന്‍സ്പെക്ടര്‍ പി.ഷമീറിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഓ മാരായ സുനില്‍ കുമാര്‍, സുരേഷ്‌കുമാര്‍, സി.പി.ഓ റീഷ്മ, തുടങ്ങിയവരും ഡി.വൈ.എസ്.പി യുടെ കീഴിലുള്ള ഡാന്‍സഫ് അംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post