Trending

ഉത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. കൊയിലാണ്ടി മേലൂർ കൊണ്ടംവളളി മീത്തല്‍ ഗംഗാധരന്‍ നായര്‍ (75) ആണ് മരിച്ചത്. ഏപ്രില്‍ 15 നായിരുന്നു അപകടം. 

മേലൂർ കൊണ്ടംവളളി ക്ഷേത്ര ഉത്സവത്തിൻ്റെ ഭാഗമായി കതിന പൊട്ടിക്കുന്നതിനിടെ ഗംഗാധരന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിടെയാണ് മരണം സംഭവിച്ചത്. ഭാര്യ: സുശീല. മക്കള്‍: സുദീപ് (ബഹ്‌റിന്‍). ഷൈജു (കേരള പോലീസ്). മരുമക്കള്‍: ധന്യ, ഹരിത.

Post a Comment

Previous Post Next Post