Trending

ഭാര്യയെ കിണറ്റിൽ തള്ളിയിട്ട ശേഷം ഭർത്താവും കിണറ്റിലേക്ക് ചാടി; ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി

കോട്ടയം: കോട്ടയത്ത് ഭാര്യയെ ഭര്‍ത്താവ് കിണറ്റിൽ തള്ളിയിട്ട ശേഷം ഭർത്താവും കിണറ്റിലേക്ക് ചാടി. കോട്ടയം ഏറ്റുമാനൂർ കണപ്പുരയിലാണ് സംഭവം. കണപ്പുര സ്വദേശിനി ബിനുവിനെയാണ് ഭർത്താവ് ശിവരാജ് വീടിന് സമീപത്തുള്ള കിണറ്റിലേക്ക് തള്ളിയിട്ടത്. പിന്നാലെ ശിവരാജും കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇതോടെ രണ്ടുപേരും കിണറ്റിനുള്ളി അകപ്പെട്ടു. കിണറ്റിൽ അധികം വെള്ളമില്ലാത്തതിനാലും ആഴമില്ലാത്തതിനാലുമാണ് ഇരുവരും രക്ഷപ്പെട്ടത്. വീഴ്ചയിൽ ബിനുവിന്‍റെ കാലിന് പരിക്കേറ്റു.

ഫയര്‍ഫോഴ്സെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. കാലിന് പരിക്കേറ്റ ബിനു ആശുപത്രിയിൽ ചികിത്സ തേടി. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് അതിക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ശിവരാജ് പതിവായി ബഹളമുണ്ടാക്കുന്നയാളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യപിച്ചെത്തിയ ശേഷം ഭര്‍ത്താവ് ഭാര്യയുമായി തര്‍ക്കത്തിലാവുകയായിരുന്നു എന്നാണ് പറയുന്നത്. തുടര്‍ന്ന് മദ്യലഹരിയിൽ ഇയാള്‍ ഭാര്യയെ കിണറ്റിൽ തള്ളിയിടുകയായിരുന്നുവെന്നും വിവരമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post