തൃശൂർ: ആറു വയസുകാരനെ കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തി. തൃശൂർ കുഴൂരിലാണ് സംഭവം. കുഴൂര്‍ സ്വര്‍ണ്ണപള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകൻ ആബേൽ (6) നെയാണ് വീടിനടത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടേത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തിൽ അയൽവാസിയായ ഇരുപതുകാരൻ ജോജോയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയെ അവസാനം കണ്ടത് ജോജോക്ക് ഒപ്പമായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജോജോ കുറ്റം സമ്മതിച്ചത്. പ്രകൃതിവിരുദ്ധ പീഡനം ചെറുത്തതാണ് കൊലപാതകത്തിന് കാരണം. ബൈക്ക് മോഷണക്കേസ് പ്രതിയായ ജോജോ ജാമ്യത്തിൽ ഇറങ്ങിയതാണ്.
ഇന്ന് വൈകീട്ട് ആറോടെയാണ് വീടിന് സമീപത്തു നിന്ന് ആബേലിനെ കാണാതായത്. പിന്നീട് നടത്തിയ തെരച്ചിലിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താനിശ്ശേരി സെന്റ് സേവ്യേഴ്സ് സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥിയാണ് ആബേൽ