Trending

താമരശ്ശേരി വട്ടക്കുണ്ടിൽ ലോറി തോട്ടിലേക്ക് മറിഞ്ഞു അപകടം; ഡ്രൈവർക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരി വട്ടക്കുണ്ടിൽ ലോറി തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. ദേശീയ പാതയിൽ സ്ഥിരം അപകട മേഖലയായ വട്ടക്കുണ്ട് പാലത്തിലാണ് അപകടം നടന്നത്. പാലത്തിൻ്റെ സംരക്ഷണ ഭിത്തിയും കൈവരിയും തകർത്താണ് നിയന്ത്രണംവിട്ട ലോറി തോട്ടിലേക്ക് മറിഞ്ഞത്. ബുധനാഴ്ച രാത്രി 11.45 ഓടെയായിരുന്നു അപകടം. 

മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പെയിൻ്റ് കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ലോറി ഡ്രൈവർ കർണാടക ഹസ്സൻ സ്വദേശി പ്രസന്നനാണ് പരുക്കേറ്റത്. ഇയാളുടെ ശരീരമാകെ പെയ്ൻ്റിൽ മുങ്ങിപ്പോയിരുന്നു. ഉടൻ തന്നെ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഓടിയെത്തിയ യുവാക്കളാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പാലത്തിനു സമീപത്തെ ഇലക്ട്രിട്രിക് പോസ്റ്റിലും ലോറി ഇടിച്ചതിനാൽ പ്രദേശത്ത് വൈദ്യുതി വിതരണവും നിലച്ചിരുന്നു. അപകടം നടന്ന വട്ടക്കുട്ട് പാലം സ്ഥിരം അപകടമേഖലയാണ്. മുമ്പും പലതവണ ഇവിടെ വെച്ച് ലോറികളും, കാറുകളും, മറ്റു വാഹനങ്ങളും തോട്ടിലേക്ക് മറിഞ്ഞിട്ടുണ്ട്. പാലം വീതി കൂട്ടണമെന്ന ആവശ്യം ഉന്നയിച്ച് ദിവസങ്ങൾക്കു മുൻപ് നാട്ടുകാരും പ്രദേശവാസികളും സമരം നടത്തിയിരുന്നു.

Post a Comment

Previous Post Next Post