Trending

പതങ്കയം ചെക്ക് ഡാമിൽ എൻഐടി വിദ്യാർത്ഥി മുങ്ങി മരിച്ചു


കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് വിദ്യാർത്ഥി മുങ്ങിമരിച്ചു. ആന്ധ്ര സ്വദേശി രേവന്ത് (21) ആണ് മുങ്ങി മരിച്ചത്. എൻഐടി യിലെ മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാര്‍ത്ഥിയാണ്. ഇന്ന് വൈകീട്ട് ആറോടെയാണ് വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സംഘം പതങ്കയത്ത് എത്തിയത്. 

വൈകിട്ട് എഴുമണിയോടെയാണ് പതങ്കയം ചെക്ക് ഡാമിൽ അപകടം നടന്നത്. ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനം നടത്തി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post