താമരശ്ശേരി: താമരശ്ശേരിയിൽ സഹപാഠികളുടെ ആക്രമത്തിൽ കൊല്ലപ്പെട്ട ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സംഭവത്തിൽ പങ്കില്ലെന്ന് പൊലീസ്. അന്വേഷണത്തിൽ രക്ഷിതാക്കൾക്ക് പങ്കുള്ളതായി കണ്ടെത്താനായില്ല. കേസിൽ ഈ മാസം അവസാനം കുറ്റപത്രം സമർപ്പിക്കും. ആറ് വിദ്യാർത്ഥികളാണ് കേസിൽ കുറ്റാരോപിതരായിട്ടുള്ളത്.
കോഴിക്കോട് വെള്ളിമാടുക്കുന്നിലെ ജുവനൈൽ ഹോമിലാണ് വിദ്യാർത്ഥികളുളളത്. പ്രതികളെല്ലാവരും പ്രായപൂർത്തിയാകത്തവരാണ്. ആരോപണ വിധേയരായ കുട്ടികള്‍ക്ക് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡും നേരത്തെ ജാമ്യം തള്ളിയിരുന്നു.