പേരാമ്പ്ര: പേരാമ്പ്രയിൽ കർഷകൻ കുഴഞ്ഞുവീണു മരിച്ചു. കിഴക്കൻ പേരാമ്പ്ര കല്ലായിമ്മൽ ഷൈജു (41) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്നലെ സ്വന്തം വാഴത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ വെള്ളച്ചാലിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൂത്താളി പഞ്ചായത്തിലെ മികച്ച കർഷക അവാർഡ് ജേതാവായിരുന്നു. പുത്തൻ പുരയിൽ മീത്തൽ കുടുംബാംഗമാണ്. പരേതനായ ബാലനാണ് പിതാവ്. മാതാവ്: ശാരദ. സഹോദരങ്ങൾ: ഷൈജ പുത്തൻപുരയിൽ, ബബീഷ് കല്ലായിമ്മൽ.