Trending

നഷ്ടപ്പെട്ട ഫോണിൽ ഇൻസ്റ്റഗ്രാം ഉപയോഗം; അധ്യാപകൻ്റെ ഫോൺ വീണ്ടെടുത്ത് സൈബർ പോലീസ്


പേരാമ്പ്ര: നഷ്ടപ്പെട്ട മൊബൈൽ ഫോണിൽ ഒരാൾ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നുവെന്ന പരാതിയുമായി പോലീസിനെ സമീപിച്ച അധ്യാപകന് ഫോൺ വീണ്ടെടുത്തു നൽകി കോഴിക്കോട് റൂറൽ സൈബർ ക്രൈം പോലീസ്. പേരാമ്പ്ര കായണ്ണ ജിയുപി സ്കൂളിലെ സംസ്‌കൃതം അധ്യാപകനായ ദേവരാജനാണ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ തിരികെ ലഭിച്ചത്. 

പോലീസ് അന്വേഷണത്തിൽ ഈ ഫോൺ ഉപയോഗിച്ച് ഇൻസ്റ്റഗ്രാം ഉപയോഗിച്ചിരുന്നത് കോഴിക്കോട് സ്വദേശി ഷഹൻഷാ എന്നയാളാണെന്നും ഇയാൾ വെള്ളയിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണെന്നും മനസ്സിലായി. മൊബൈൽ ഫോൺ ഇയാളുടെ സുഹൃത്തിന്റെ കൈവശമാണെന്നും വ്യക്തമായി. തുടർന്നാണ് ഫോൺ കണ്ടെത്തിയത്.

Post a Comment

Previous Post Next Post