പൂനൂർ: പൂനൂർ ചീനിമുക്കിൽ യുവാവിനെ ഇടിച്ചു വീഴ്ത്തിയ കാർ നിർത്താതെ പോയി. അപകടത്തിൽ കാൽനട യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. കട്ടിപ്പാറ സ്വദേശി വേണാടി സാബിത്തിനാണ് പരിക്കേറ്റത്.
കൈയ്ക്ക് പരിക്കേറ്റ യുവാവ് താമരശ്ശേരി പോലീസിൽ പരാതി നൽകി. KL 57 AC 0481 സ്വിഫ്റ്റ് കാറാണ് ഇടിച്ചതെന്നാണ് യുവാവ് നൽകിയ പരാതിയിൽ പറയുന്നത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.