Trending

ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് പിഴ ചുമത്തിയാൽ നടപടി; സർക്കുലർ ഇറക്കി ഗതാഗത കമ്മീഷണർ


തിരുവനന്തപുരം: ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത കമ്മീഷണർ രാജീവ് ആർ. വാഹന ഉടമകളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും ഇത്തരത്തിലുള്ള നടപടി നിയമവി​​രുദ്ധമാണെന്നും ​ഗ​താ​ഗത കമ്മീഷണർ സർക്കുലറിൽ പറയുന്നു.

സമീപകാലത്തായി വാഹനം തടഞ്ഞുനിർത്തി പരിശോധിക്കാതെ ഫോട്ടോയെടുത്ത്‌ വാഹനത്തിന്‌ പുക പരിശോധന സർട്ടിഫിക്കറ്റ്‌ ഇല്ല, ഡ്രൈവിംഗ്‌ ലൈസൻസ്‌ ഇല്ല എന്ന് തരത്തിൽ മോട്ടോർ വാഹന നിയമങ്ങളിലോ ചട്ടങ്ങളിലോ പ്രതിപാദിക്കാത്ത വിധം ഉദ്യോഗസ്ഥർ കേസുകൾ എടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിർദ്ദേശം നൽകിയത്.

മോട്ടോർ വാഹന വകുപ്പ്‌ ഉദ്യോഗസ്ഥർ ഇത്തരം നിയമപരമല്ലാത്ത കേസുകൾ തയ്യാറാക്കി വാഹന ഉടമകളെ ബുദ്ധിമുട്ടിക്കരുത്. അടിസ്ഥാനരഹിതമായ കേസുകൾ എടുക്കുന്നതായി പൊതുജനങ്ങളുടെ പരാതി ലഭിച്ചാൽ അന്വേഷിക്കും. അന്വേഷിച്ച്‌ നിയമപരമല്ലാത്ത നടപടികൾ സ്വീകരിച്ചെന്ന് കണ്ടെത്തിയാൽ അത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശ്ശനമായ നടപടികൾ സ്വീകരിക്കുമെന്നും ഗതാഗത കമ്മീഷണർ വ്യക്തമാക്കി.

Post a Comment

Previous Post Next Post