പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ വീടിനു തീ പിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ വെന്തുമരിച്ചു. കോന്നി ഇളകൊള്ളൂർ ലക്ഷം വീട്ടിൽ വനജയുടെ മകൻ മനോജ് (35) ആണ് മരിച്ചത്. വനജയും മകനും ഭർത്താവുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. വീട് പൂര്‍ണമായി കത്തി നശിച്ചു.
ഇന്ന് രാത്രി 9.30 ഓടയാണ് സംഭവം. നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് വനജയെയും ഭര്‍ത്താവിനെയും പുറത്തെത്തിക്കുന്നത്. പിന്നീട് ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോന്നിയിൽ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് ആണ് തീ അണച്ചത്.