Trending

കുന്ദമംഗലത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം


കുന്ദമംഗലം: കുന്ദമംഗലം പത്താം മൈലിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു. തോട്ടുമുക്കം ഹയാത്തുൽ ഇസ്ലാം മദ്രസയിലെ അധ്യാപകനായ മലപ്പുറം മുതുവല്ലൂർ സ്വദേശി മുഹമ്മദ് ജസീൽ (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കാവന്നൂർ സ്വദേശി ഷഹബാസ് അഹമ്മദിന് (24) ഗുരുതരമായി പരിക്കേറ്റു. 

ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഗുണ്ടൽപേട്ടയിൽനിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കുന്ദമംഗലം ഭാഗത്തുനിന്ന് കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. 

അപകടം സംഭവിച്ച ഉടൻതന്നെ പരിസരവാസികൾ ഓടിയെത്തി ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മുഹമ്മദ് ജസീലിൻ്റെ മരണം സംഭവിച്ചിരുന്നു. അപകട കാരണം വ്യക്തമല്ല.

Post a Comment

Previous Post Next Post