Trending

ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം


മുക്കം: മുക്കത്ത് ബൈക്കിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരി മരിച്ചു. മണാശ്ശേരി സ്വദേശിനി കുറ്റിയെരിമ്മൽ ഖദീജ (79) ആണ് മരിച്ചത്. മുക്കം കാരിയാകുളങ്ങരയിൽ ബുധനാഴ്ച രാവിലെ ഒൻപതോടെയായിരുന്നു അപകടം. ബൈക്ക് ഇടിച്ച് തലക്ക് ഉൾപ്പടെ ഗുരുതര പരിക്കേറ്റ ഖദീജയെ ആശുപത്രിയിൽ എത്തിക്കാൻ ആരും സഹായിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കറിയകുളങ്ങരയിലെ ബന്ധുവീട്ടിലേക്ക് പോവുമ്പോഴായിരുന്നു അപകട. മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

നിരവധി വാഹനങ്ങൾ അതുവഴി പോയെങ്കിലും ആ സമയം പരിക്കേറ്റ വയോധികയെ ആശുപത്രിയിൽ കൊണ്ടുപോവാൻ ആരും നിർത്തിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് ഒരു ഓട്ടോറിക്ഷ നിർത്തിയപ്പോൾ ഇവരെ വാഹനത്തിലേക്ക് കയറ്റാൻ പോലും ആരും സഹായിച്ചില്ലെന്നും ബൈക്ക് ഓടിച്ച യുവാവ് മാത്രമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.

Post a Comment

Previous Post Next Post