Trending

പോക്‌സോ കേസ് പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

കുന്ദമംഗലം: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. ചേളന്നൂർ പാലത്ത് സ്വദേശി ജംഷീർ (42) ആണ് പിടിയിലായത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. കുന്ദമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ വയനാട് കൽപ്പറ്റയിലും പോക്സോ കേസുണ്ട്.  

സ്കൂളിൽ ഇറക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോകുന്നതിനിടെ കെണി മനസ്സിലാക്കിയ വിദ്യാർത്ഥി ബൈക്കിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. നിസാര പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്ദമംഗലം സബ് ഇൻസ്പെക്ടർ നിതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സ്കൂളിൽ പോകുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ എന്ന വ്യാജേന ബൈക്കിൽ കയറ്റി പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കാൻ ശ്രമിക്കുകയാണ് ഇയാൾ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post