ബാലുശ്ശേരി: ബാലുശ്ശേരിയിൽ പച്ചക്കറി കച്ചവടം നടത്തിയിരുന്ന ഷെഡ് തീവെച്ചു നശിപ്പിച്ചതായി പരാതി. ബാലുശ്ശേരി- കൂട്ടാലിട റോഡിൽ നിർമ്മല്ലൂർ സ്വദേശി അനിതയുടെ കടയ്ക്കാണ് തീയിട്ടത്. ആരാണ് അതിക്രമം കാണിച്ചത്, എന്താണ് ഇതിന് പിന്നിലെ കാരണം എന്നിവ സംബന്ധിച്ച് വൃക്തത വന്നിട്ടില്ല. അനിത ബാലുശ്ശേരി പോലീസിൽ പരാതി നൽകി.
ഇന്ന് പുലർച്ചയോടെയാണ് ഷെഡിന് തീപിടിച്ച് തീയും പുകയും ഉയരുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ ചേർന്ന് ആദ്യഘട്ടത്തിൽ തന്നെ തീയണക്കുകയും ചെയ്തു. എന്നിരുന്നാലും വലിയ നാശനഷ്ടം തന്നെയാണ് സംഭവിച്ചത്. മറ്റു കടകളുടെ സമീപത്തായി പ്ലാസ്റ്റിക് വലിച്ചു കെട്ടിയ ഷെഡിലായിരുന്നു അനിത കച്ചവടം ചെയ്തിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.