Trending

പൂർണമായി സ്റ്റേ ചെയ്യാനാവില്ല, അന്തിമ വിധി വരുന്നതുവരെ വഖഫ് ബോര്‍ഡില്‍ നിയമനം നടത്തരുത്; സുപ്രീംകോടതി


ന്യൂഡൽഹി: പുതിയ വഖഫ് ഭേദഗതി നിയമം പൂർണമായും സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരണമെന്നും കോടതി നിർദ്ദേശിച്ചു. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകാൻ കേന്ദ്രത്തിന് സമയം അനുവദിച്ചു. ഹരജികൾ വീണ്ടും പരിഗണിക്കുന്നത് വരെ വഖഫ് ബോർഡുകളിലും നിയമനങ്ങൾ ഉണ്ടാകരുതെന്നും കോടതി കേന്ദ്രത്തിനെ അറിയിച്ചു. നിയമത്തിൽ പൂർണ്ണമായി മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. 

തർക്ക ഭൂമിയിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്നും സുപ്രീംകോടതി ആവർത്തിച്ചു. നിലവിലെ വഖഫ് ഭൂമികൾ വഖഫ് അല്ലാതാക്കി മാറ്റരുതെന്നും കോടതി നിർദ്ദേശിച്ചു. ഇതിനകം രജിസ്റ്റർ ചെയ്തതോ വിജ്ഞാപനം വഴി വഖഫായ ഭൂമിയോ അതേപടി നിലനിർത്തണമെന്ന് കോടതി വ്യക്തമാക്കി. ഏഴു ദിവസത്തിനുള്ളിൽ മറുപടി ലഭിച്ചിട്ട് അന്തിമ തീരുമാനമെടുക്കും. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായത്.

നിയമത്തിലെ വ്യവസ്ഥകൾ സ്റ്റേ ചെയ്യാൻ കോടതി തീരുമാനിച്ചാൽ അത് അസാധാരണമായ നീക്കമാകുമെന്നും നിയമം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിർദ്ദേശങ്ങൾ കോടതി ഇന്നലെ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിൻ്റെ അഭ്യർത്ഥന കാരണം ഇടക്കാല ഉത്തരവിനുള്ള വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വഖഫ് ഭൂമി സംബന്ധിച്ച് 100-ൽ അധികം ഹര‌ജികൾ സുപ്രിംകോടതിയില്‍ എത്തിയിട്ടുണ്ട്. ധാരാളം ഹരജികൾ ഉള്ളതിനാൽ പൊതു അഭിഭാഷകരെ നിയമിക്കാം എന്നും കോടതി അറിയിച്ചു.

Post a Comment

Previous Post Next Post