Trending

പശുത്തൊഴുത്തിൽ വയോധികയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ

തിരുവമ്പാടി: തിരുവമ്പാടി ആനക്കാംപൊയില്‍ വയോധികയെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കരിമ്പിന്‍ പുരയിടത്തില്‍ റോസമ്മ (65) യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്ന പശുത്തൊഴുത്തില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു വീട്ടിലുള്ളവര്‍ റോസമ്മയെ പശുത്തൊഴുത്തില്‍ മരിച്ച നിലയില്‍ കാണുന്നത്.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മകന്റെയും മരുമകളുടെയും കൂടെയായിരുന്നു റോസമ്മയുടെ താമസം. ബെഡ്റൂമില്‍ നിന്നും കൈ ഞരമ്പ് മുറിച്ചതിനു ശേഷം തൊഴുത്തിലെത്തി കഴുത്തു മുറിച്ചതാവാം എന്നാണ് കരുതുന്നത്. തിരുവമ്പാടി പോലീസും ഡോഗ് സ്‌ക്വോഡ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post