കൊണ്ടോട്ടി: മലപ്പുറത്ത് വിദ്യാർത്ഥിനിയെ വീട്ടിൽ ആതമഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി നീറാട് നൂഞ്ഞല്ലൂരിൽ എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ (20) ആണ് മരിച്ചത്. ശനിയാഴ്ച അർദ്ധരാത്രി രണ്ടു മണിയോടെയായിരുന്നു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കൊണ്ടോട്ടി ഗവർമെൻറ് കോളേജിൽ രണ്ടാം വർഷ ബിഎ (ഉറുദു) വിദ്യാർത്ഥിയാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.