Trending

ബസ് ബൈക്കിലിടിച്ച് തെറിച്ചുവീണ സ്ത്രീയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി; ദാരുണാന്ത്യം 


കോഴിക്കോട്: കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ജംഗ്ഷനില്‍ വാഹനാപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. എലത്തൂര്‍ സ്വദേശി ബാബുവിന്റെ ഭാര്യ തങ്കമണിയാണ് മരിച്ചത്. ബാബുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയായിരുന്നു അപകടം. കോഴിക്കോട് നഗരത്തിലേക്ക് വരികയായിരുന്ന ലെജൻ്റ് എന്ന ബസാണ് ഇടിച്ചത്. അപകടം നടന്നയുടനെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിലെ സിഗ്നലില്‍ നിര്‍ത്തിയിട്ടതായിരുന്നു സ്വകാര്യ ബസ്. സിഗ്നല്‍ ഓണായപ്പോള്‍ മുന്നിലുണ്ടായിരുന്ന ബാബുവും തങ്കമണിയും സഞ്ചരിച്ച KL 11 BC 6447 ബൈക്കിനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകട കാരണം. ബസ് ബൈക്കിലിടിച്ചതോടെ ബാബുവും തങ്കമണിയും റോഡിലേക്ക് തെറിച്ചുവീണു. ബസ്സിനടിയില്‍പ്പെട്ട തങ്കമണിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. പരിക്കേറ്റ ബാബുവിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post