നാദാപുരം: നാദാപുരത്ത് നടുറോഡിൽ പരസ്പരം ഏറ്റുമുട്ടി വിവാഹ സംഘങ്ങൾ. വിവാഹ സംഘം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വിവാഹ സംഘം സഞ്ചരിച്ച വാഹനം ഇടിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നാദാപുരം ചെക്യാട് സ്വദേശികളായ നാലു പേര്‍ക്ക് പരിക്കേറ്റു. കാറിന്‍റെ മുന്നിലെ ഗ്ലാസടക്കം തകര്‍ത്തു. ഇന്ന് ഉച്ചയ്ക്കു ശേഷം നാദാപുരം വളയത്ത് വെച്ചാണ് സംഭവം.
കാറിന് സൈഡ് കൊടുക്കുന്നതിനിടെ വാഹനത്തിൽ ഉരസിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കാറിലുണ്ടായിരുന്ന ഏഴു മസം പ്രായമുള്ള കുട്ടിക്കും പരിക്കേറ്റതായി പരാതിയുണ്ട്. മര്‍ദ്ദനമേറ്റവരുടെ കൂടെ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവര്‍ ആക്രമിച്ചവരെ പിന്തുടര്‍ന്ന് തിരിച്ച് ആക്രമിച്ചതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. പൊലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.