കോഴിക്കോട്: തേഞ്ഞിപ്പാലം പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ അമ്മയും അനുജനും ഇനി തെരുവില്‍. ഇവര്‍ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക പരാധീനത കാരണം കഴിഞ്ഞ മൂന്നു വര്‍ഷമായി വീടിന്റെ വാടക കൊടുക്കാനായിട്ടില്ല. തുടര്‍ന്ന് ഉടമ കോടതിയെ സമീപിച്ചു. കോടതി ഉത്തരവ് പ്രകാരമാണ് ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കിയത്.
പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തപ്പോള്‍ സര്‍ക്കാര്‍ ഇവരെ സംരക്ഷിക്കും വീട് നിര്‍മ്മിച്ച് നല്‍കും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ മൂന്നു വര്‍ഷമായി ഇവര്‍ക്ക് വീട് വെച്ച് നല്‍കിയില്ല. 2017 ല്‍ തന്റെ മകള്‍ നേരിടേണ്ടി വന്ന കൊടിയ പീഡനവും പിന്നാലെയുണ്ടായ ആത്മഹത്യയും ഈ കുടുംബത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇതിന് ശേഷം നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ഇവരുടെ ജീവിതം മുന്നോട്ട് പോയത്.