Trending

ഒറ്റപ്പാലത്ത് മധ്യവയസ്കനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി


പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ മധ്യവയസ്കൻ വെട്ടേറ്റു മരിച്ചു. കടമ്പഴിപ്പുറം സ്വദേശി രാമദാസ് (54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് കണ്ണമംഗലം സ്വദേശി ഷണ്മുഖനെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം അഞ്ചരയോടെ ഷണ്മുഖന്റെ അമ്പലപ്പാറയിലെ വീട്ടിൽ വച്ചായിരുന്നു ആക്രമണം. രാംദാസും ഷണ്മുഖനും മദ്യപിക്കുന്നതിനിടെ യുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

മോഷണമടക്കം വിവിധ കേസുകളിൽ പ്രതികളാണ് ഇരുവരും. സംഭവസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നതിനാൽ വിശദമായ അന്വേഷണം നടക്കുകയാണ്. രാമദാസിന്റെ ഇരുകാലുകൾക്കുമാണ് വെട്ടേറ്റത്. ശബ്ദം കേട്ട് ഓടിയെത്തിയവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും തമ്മിലുള്ള മുൻകാല ഇടപാടുകൾ പോലീസ് പരിശോധിച്ചു വരികയാണ്.

Post a Comment

Previous Post Next Post