പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയിൽ പേരാമ്പ്ര കൈതക്കൽ ഭീമ ഫർണിച്ചറിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു മൂന്നുപേർക്ക് പരിക്ക്. വാളൂർ സ്വദേശികളായ അഭയ്, മജീൻ, കരുവണ്ണൂർ സ്വദേശി ശരൺ എന്നിവർക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രി 11.45 നോടു കൂടിയാണ് അപകടം. KL 56 R 7507 നമ്പർ ബുള്ളറ്റ് ബൈക്കും KL 56 G 8867 ഹീറോ പാഷൻപ്രോ ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ മൂന്നു പേരെയും പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.