Trending

കട്ടിപ്പാറയിൽ കഞ്ചാവും മാരക ആയുധങ്ങളുമായി മൂന്ന് യുവാക്കൾ പിടിയിൽ


കട്ടിപ്പാറ: കട്ടിപ്പാറ ചമലിൽ കഞ്ചാവും മാരക ആയുധങ്ങളുമായി മൂന്നുപേർ പിടിയിൽ. ചമൽ വെണ്ടോക്കും ചാലിൽ വാടകവീട്ടിൽ വെച്ച് നീളം കൂടിയ കൊടുവാൾ, മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനായുള്ള പ്ലാസ്റ്റിക് കവർ, ത്രാസ്,1.5 ഗ്രാം കഞ്ചാവ് തുടങ്ങിയവയുമായാണ് ഇന്നലെ അർധ രാത്രിയിൽ മൂന്നുപേർ പോലീസിന്റെ പിടിയിലായത്. പുതുപ്പാടി മലോറം പുനത്തിൽ മുഹമ്മദ് യാസിർ (27), ചമൽ വെണ്ടേക്കുംചാൽ കാപ്പാട്ടുമ്മൽ അശ്വിൻ (23), കൊക്കം പേരുമ്മൽ ഹരീഷ് (23) എന്നിവരെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്. 

വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിപണനം നടത്തുന്നുവെന്ന നാട്ടുകാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവർ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

Post a Comment

Previous Post Next Post