Trending

കൊടുവള്ളിയിൽ ലീഗ് പ്രാദേശിക നേതാവിൻ്റെ വീട്ടിൽ നിന്നും എംഡിഎംഎയുമായി മകനും സുഹൃത്തും പിടിയിൽ


കൊടുവള്ളി: കൊടുവള്ളി ആവിലോറ സ്വദേശിയും ലീഗ് പ്രാദേശിക നേതാവുമായ മുജീബ് ആവിലോറയുടെ വീട്ടിൽ നിന്നും മകൻ റെബിൻ റഹ്മാനെയും സുഹൃത്തിനേയും എംഡിഎംഎ സഹിതം എക്സൈസ് പിടികൂടി. താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ നടത്തിയ പരിശോധനയിലാണ് 9.5 ഗ്രാം എംഡിഎംഎ പിടികൂടിയത്.

പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ഷാഫിയാണ് പിടിയിലായ റെബിൻ്റെ സുഹൃത്ത്. ആവിലോറയിലെ വീട്ടിൽ ഇന്ന് ഉച്ചയോടെ എക്സൈസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ബംഗളുരുവിൽ നിന്നും എത്തിക്കുന്ന എംഡിഎംഎ മൊത്തമായും, ചില്ലറയായും ജില്ലയ്ക്ക് അകത്തും പുറത്തും വിൽപ്പന നടത്തുന്നവരാണ് പിടിയിലായവർ.

Post a Comment

Previous Post Next Post