ഉള്ളിയേരി: ഉള്ളിയേരിയിൽ മധ്യവയസ്കൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഉള്ളിയേരി മാമ്പൊയിൽ തൊണ്ടിയിൽ മീത്തൽ മനോജൻ (53)ആണ് മരിച്ചത്. വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻഹരിത കർമ്മസേന ഡ്രൈവർ ആയിരുന്നു.
അച്ഛൻ: പരേതനായ ചാത്തുക്കുട്ടി, അമ്മ: ചിരുതക്കുട്ടി. ഭാര്യ: ജിഷ. മക്കൾ: തേജാ ലക്ഷ്മി, സോനാ ലക്ഷ്മി. സഹോദരിമാർ: ശ്യാമള, ഗിരിജ. മരുമകൻ: അക്ഷയ് പനായി.