Trending

നരിക്കുനിയിൽ പിക്കപ്പ് വാനും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്ക്


നരിക്കുനി: നരിക്കുനി ഒടുപാറ റോഡിൽ കൊട്ടയോട്ടു താഴത്ത് പിക്കപ്പ് വാനും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ നരിക്കുനി സ്വദേശികളാണെന്നാണ് വിവരം. 

ഇന്ന് രാവിലെയോടെയായിരുന്നു അപകടം. KL53 Q 4547 പിക്കപ്പ് വാനും KL57 P 5273 ബുള്ളറ്റ് ബൈക്കുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post