Trending

കുന്ദമംഗലത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം


കുന്ദമംഗലം: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ ഹൈടെൻഷൻ ലൈൻ തകർന്നു. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടം. തൊടുപുഴയിൽ നിന്ന് വയനാട്ടിലെക്ക് യാത്രക്കാരുമായി പോകുന്ന ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്. 

അപകടകാരണം വ്യക്തമായിട്ടില്ല കുന്ദമംഗലം മൈജിയുടെ മറുഭാഗത്തെ ലഞ്ച് ഹൗസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. സമീപത്തെ കടക്കും കേടുപാടുകൾ സംഭവിച്ചു. ഇടിയുടെ ആഘാതത്തിൽ ഹൈടെൻഷൻ ഇലക്ട്രിക് പോസ്റ്റ് തകർന്നു. രാവിലെ ആയതുകൊണ്ട് കട തുറക്കാത്തതിനാലും ആളപായമില്ല. യാത്രക്കാർ വലിയൊരു അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടത്.

ഇലക്ട്രിസിറ്റി ജീവനക്കാരും പോലീസും സംഭവസ്ഥലത്തെത്തി ലഞ്ച് ഹൗസിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആ സ്ഥാപനം തുറന്നത്. ഡ്രൈവർ അമിത വേഗതയിലായിരുന്നോ വാഹനം ഓടിച്ചിരുന്നതെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.

Post a Comment

Previous Post Next Post