Trending

കബനി പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു


സു.ബത്തേരി: കബനി പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുൽപ്പള്ളി പെരിക്കല്ലൂർ പാതിരി കരിമ്പിൻകൊല്ലി മനോജിന്റെ മകൻ ജിതിൻ (26) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കൂട്ടുകാർക്കൊപ്പം പെരിക്കല്ലൂർ പമ്പ് ഹൗസിന് സമീപം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ദാരുണമായ സംഭവം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബംഗളൂരുവിൽ സ്റ്റെറൈൽ ടെക്നീഷനായി ജോലി ചെയ്യുകയായിരുന്നു. അവധിക്ക് നാട്ടിൽ വന്നതാണ്. അമ്മ ഗിരിജ. സഹോദരി ഗ്രീഷ്മ

Post a Comment

Previous Post Next Post