Trending

പിതാവിൻ്റെ മടിയിലിരുന്ന ആറു വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു.


കോട്ടയം: പാലാ ഇടപ്പാടിയിൽ ആറുവയസുകാരി കുഴഞ്ഞു വീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും മകൾ ജുവാനാ സോണിയാണ് മരിച്ചത്. ഇന്നലെ പിതാവായ സോണിയുടെ മടിയിലിരുന്ന് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഏക പുത്രി കുഴഞ്ഞ് വീണത്. ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് ഇടപ്പാടി സെന്റ് ജോസഫ് പള്ളിയിൽ നടന്നു. പിതാവ് സോണി സിപിഐ ഇടപ്പാടി ബ്രാഞ്ച് അംഗമാണ്. ബാബു കെ ജോർജ്, അഡ്വ. സണ്ണി ഡേവിഡ്, പി.കെ ഷാജകുമാർ, അഡ്വ: തോമസ് വി.ടി, അനുമോൾ മാത്യു തുടങ്ങിയ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ നിരവധി പേർ അനുശോചനം അറിയിച്ചു.

Post a Comment

Previous Post Next Post