Trending

പടനിലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്ര‌ക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.


കുന്ദമംഗലം: പടനിലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വ്യാഴാഴ്ച രാത്രി 11.20 യോടെയാണ് സംഭവം. അമ്പലവയലിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്ന കാറാണ് കത്തിയമർന്നത്. യാത്രക്കാരായ ബിനു, ശൈലേന്ദ്രൻ എന്നിവർ തലനാരിഴയ്ക്ക് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന്റെ മുന്നിൽ നിന്ന് പുക ഉയരുന്നത് കണ്ട് കാറിലുള്ളവർ ഇറങ്ങിയോടുകയായിരുന്നു. 

നരിക്കുനി അഗ്‌നി രക്ഷാ നിലയത്തിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ രാഗിൻ, ബാലു മഹേന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അനൂപ്, സുധീഷ്, മുഹമ്മദ് ആസിഫ്, രഞ്ജിത്ത്, ജിനുകുമാർ, നിഖിൽ, ഹോം ഗാർഡുമാരായ വിജയൻ, മുരളീധരൻ എന്നിവർ ചേർന്നാണ് തീ അണച്ചത്. രണ്ട് യൂനിറ്റ് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post