താമരശ്ശേരി: പുതുപ്പാടി കൈതപ്പൊയിലിൽ നോളജ്സിറ്റിക്ക് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. ഈങ്ങാപ്പുഴ പയോണ വില്ലൂന്നിപ്പാറ അബ്ദുറഹിമാനാണ് (44) പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലയോടെയാണ് അപകടം സംഭവിച്ചത്.
ജോലിക്ക് പോവുകയായിരുന്ന യുവാവ് സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന ഓട്ടോ നിയന്ത്രണംവിട്ട് വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുറഹിമാനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു.