Trending

പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാവ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍


വയനാട്: കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. അമ്പലവയല്‍ സ്വദേശി ഗോകുലിനെ (18) യാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാർച്ച് 26ന് പ്രായപൂർത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം നടക്കുന്നതിനിടെ കോഴിക്കോടുനിന്നും ഗോകുലിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തി. ഇരുവരെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. പെണ്‍കുട്ടിയെ വീട്ടുകാർക്കൊപ്പം അയക്കുകയും യുവാവിനെ സ്റ്റേഷനില്‍ തന്നെ നിർത്തുകയും ചെയ്തു.

എന്നാൽ കുറച്ചു കഴിഞ്ഞ് പൊലീസുകാരോട് അനുമതി വാങ്ങി ശുചിമുറിയില്‍ പോയ ഗോകുല്‍ ഏറെ നേരമായിട്ടും മടങ്ങി വന്നില്ല. ഇതിനെത്തുടർന്ന് പോലീസുകാരെത്തി പരിശോധിച്ചപ്പോഴാണ് ശുചിമുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡിവൈഎസ്പിയും എസ്പിയും ഉള്‍പ്പെടെയുള്ളവർ സ്റ്റേഷനിലെത്തി പരിശോധന നടത്തുകയാണ്.

Post a Comment

Previous Post Next Post