Trending

കോഴിക്കോട് വാഹനാപകടം; പൊലീസുകാർ ഉൾപ്പെടെ 6 പേർക്ക് പരിക്ക്


കോഴിക്കോട്: രാമനാട്ടുകരയിൽ നിയന്ത്രണം വിട്ട് കാർ പൊലീസ് വാഹനത്തിനും മറ്റു വാഹനങ്ങളിലേക്കും ഇടിച്ച് അപകടം. മൂന്ന് പൊലീസുകാർക്ക് ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു.

കാറിലെ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്ന് കരുതുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാമനാട്ടുകര നിസരി ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ശക്തിയിൽ കാർ തലകീഴായി മറിഞ്ഞു.

Post a Comment

Previous Post Next Post