Trending

താമരശ്ശേരി ചുരത്തിൽ കാർ സ്കൂട്ടറിൽ ഇടിച്ചു തലകീഴായി മറിഞ്ഞ് അപകടം; 6 പേർക്ക് പരിക്ക്

അടിവാരം: താമരശ്ശേരി ചുരത്തിൽ നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ചു തലകീഴായി മറിഞ്ഞു. അപകടത്തിൽ ആറുപേർക്ക് പരിക്ക്. കാർ യാത്രക്കാരയ കർണാടക സ്വദേശികൾക്കും, ബൈക്ക് യാത്രക്കാരായ താമരശ്ശേരി വെളിമണ്ണ സ്വദേശികൾക്കുമാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ അടിവാരത്തിനും ഒന്നാം വളവിനും ഇടയിലായിരുന്നു അപകടം. KL 57 V 7902 നമ്പർ സ്കൂട്ടറും KA 05 MB 5061 നമ്പർ കാറുമാണ് അപകടത്തിൽപ്പെട്ടത്. 

കാർ യാത്രക്കാരായ ഷമീർ, റഹൂഫ്, ഷാഹിന, ആയിശ എന്നീ കർണാടക കൊടുക് സ്വദേശികൾക്കും സ്കൂട്ടർ യാത്രക്കാരായ മുനവ്വർ, സലാഹുദ്ദീൻ എന്നീ താമരശ്ശേരി വെളിമണ്ണ സ്വദേശികൾക്കുമാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈവേ പോലീസും, യാത്രക്കാരും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. നിലവിൽ ചുരത്തിൽ ഗതാഗത തടസങ്ങളില്ല.

Post a Comment

Previous Post Next Post