Trending

കൊയിലാണ്ടിയിൽ ഏപ്രിൽ 5,6 തിയ്യതികളിൽ ട്രാഫിക് നിയന്ത്രണം


കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട ഉത്സവത്തിന്റെ ഭാഗമായി ഈമാസം 5,6 തീയതികളിൽ ദേശീയപാതയിൽ വാഹന ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 5ന് വലിയ വിളക്ക് ദിവസം ദേശീയപാതയിൽ കാലത്ത്10 മണി മുതൽ രാത്രി 10 വരെ കോഴിക്കോട് ഭാഗത്തു നിന്ന് വരുന്ന വലിയ വാഹനങ്ങൾ പാവങ്ങാട് അത്തോളി, ഉള്ളിയേരി, പേരാമ്പ്ര വഴി പയ്യോളിയിൽ കയറണം, ചെറിയ വാഹനങ്ങൾ ചെങ്ങോട്ടുകാവ് ബൈപ്പാസ് വഴി മൂടാടി ഹൈവേയിൽ പ്രവേശിക്കണം.

വടകര ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ പയ്യോളി, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി പാവങ്ങാട് വഴി തിരിയണം, ചെറിയ വാഹനങ്ങൾ മൂടാടിയിൽ നിന്നു ബൈപാസിൽ പ്രവേശിച്ച് ചെങ്ങോട്ടുകാവിൽ കയറണം. വടകരയിൽ നിന്നു കൊയിലാണ്ടിയിലേക്കുള്ള ബസുകൾ കൊല്ലംചിറയിൽ നിർത്തി മടങ്ങണം. കൊയിലാണ്ടി ഭാഗത്തു നിന്നുളള ബസുകൾ കൊല്ലം പെട്രാൾ പമ്പിൽ നിർത്തി മടങ്ങണം.

Post a Comment

Previous Post Next Post