അത്തോളി: നിയന്ത്രണംവിട്ട കാർ വീടിന്റെ കൽമതിലിൽ ഇടിച്ച് അപകടം. കാർ യാത്രക്കാരായ ഉള്ളിയേരി പുത്തഞ്ചേരി സ്വദേശികളായ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെ സംസ്ഥാന പാതയില്‍ അത്തോളി കുടക്കല്ലിനു സമീപം വളവിലാണ് അപകടം. കോഴിക്കോട് നിന്നും പുത്തഞ്ചേരിയിലേക്ക് പോകുന്ന ഷിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ കാറിൻ്റെ മുൻഭാഗവും വീടിൻ്റെ കൽമതിലും തകർന്നു.
വാരിയെല്ലുകള്‍ക്ക് പരിക്കേറ്റ വി.അഫ്ലുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടയെല്ലിന് പരിക്കേറ്റ അഫ്വാനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റു യാത്രക്കാരായ ഫസല്‍, സിനാന്‍, റഹ്ദില്‍ എന്നിവരെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈ ഭാഗത്ത് വാഹനാപകടം സ്ഥിരം സംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു.