Trending

കുന്ദമംഗലത്ത് വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച കഞ്ചാവുമായി 3 യുവാക്കൾ അറസ്റ്റിൽ


കുന്ദമംഗലം: കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. ചാത്തമംഗലം മണ്ണും കുഴിയിൽ സവാദ് (21), കട്ടാങ്ങൽ മേലെ വാവാട്ട് വീട്ടിൽ ആസിഫ് (ലച്ചു 21), പൊന്നാനി സ്വദേശി കുന്നനയിൽ വീട്ടിൽ മുഹമ്മദ് അൻഷാദ് (23) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. പ്രതികൾ താമസിക്കുന്ന വാടക വീട്ടിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച 22.7 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

പൊലീസ് പട്രോളിങ്ങിനിടയിൽ പുള്ളാവൂർ താമരക്കുളത്ത് കഞ്ചാവുമായി മൂന്നുപേരെ തടഞ്ഞുവെച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. എൻഐടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് വിൽപ്പന സംഘത്തിൽപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് വാങ്ങിയത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post