Trending

ഡോക്ടർക്ക് നഷ്ടമായത് 1.25 കോടി, വീട്ടമ്മക്ക് നഷ്ടമായത് 23 ലക്ഷം; സമൂഹ മാധ്യമങ്ങളിലൂടെ വൻ തട്ടിപ്പ്


കോഴിക്കോട്: കോഴിക്കോട് വ്യാജ ട്രേഡിംഗ് ആപ്പ് തട്ടിപ്പിൽ ഡോക്ടർക്ക് 1.25 കോടി രൂപയും വീട്ടമ്മയുടെ 23 ലക്ഷവും നഷ്ടമായി. തിരുവമ്പാടി സ്വദേശിയായ ഡോക്ടറും കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മയും ആണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. വിവിധ കമ്പനികളുടെ പ്രതിനിധികളാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കമ്പനികളുടെ പ്രതിനിധികളാണെന്ന് വ്യാജേന സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തി ടെലിഗ്രാം, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ് ഫോമുകളിലൂടെ സ്റ്റോക്ക് ട്രേഡിംഗ് ഇൻവെസ്റ്റ് മെൻ്റുകളെകുറിച്ച് ക്ലാസ്സുകളെടുക്കുകയും തുടർന്ന് ചെറിയ തുകകൾ നിക്ഷേപിച്ച് ചെറിയ ലാഭം നൽകി വിശ്വാസം പിടിച്ചുപറ്റി പരാതിക്കാരിൽ നിന്നും വലിയ തുകകൾ വിവിധ ബാങ്ക് എക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചാണ് തട്ടിപ്പ് നടത്തിയത്. 

നിക്ഷേപിച്ച തുക പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് തട്ടിപ്പിനിരയായെന്ന് പരാതിക്കാർക്ക് മനസ്സിലായത്. കൂടുതൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം തിരിച്ചു നൽകാമെന്ന് പറഞ്ഞാണ് പരാതിക്കാരിൽ നിന്നും ഇത്രയും വലിയ തുക തട്ടിയെടുത്തത്. പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ ഉത്തർ പ്രദേശ്, മദ്ധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് കൂടുതൽ ട്രാൻസ്ഫറായിട്ടുള്ളതെന്നാണ് കണ്ടെത്തൽ. 


Post a Comment

Previous Post Next Post