അത്തോളി: പൊയിൽക്കാവിൽ കിണർ വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളി കിണറിൽ വീണു മരിച്ചു. അത്തോളി കൊടശ്ശേരി ചാലെക്കുഴിയിൽ ബാലകൃഷ്ണൻ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കിണറിലെ ഓക്സിജന്റെ ദൗർലഭ്യമാണ് മരണ കാരണമെന്നാണ് സൂചന. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് ബാലകൃഷ്ണനെ പുറത്തെടുത്തത്. തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശ്രീലത, മകൻ: അമൽ ജിത്ത്. മരുമകൾ: അജന്യ. സഹോദരൻ: രാജൻ.