താമരശ്ശേരി: താമരശ്ശേരി പെരുമ്പള്ളിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി തൃശ്ശൂരിൽ എത്തിയതായി വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ 14ാം തിയ്യതി തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജിൽ എത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എന്നാൽ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ റൂം നൽകിയില്ല.
പിന്നീട് വാർത്ത കണ്ട് സംശയം തോന്നിയ ലോഡ്ജിലെ ജീവനക്കാരൻ സിസിടിവി ദൃശ്യം പരിശോധിച്ച് ഉറപ്പാക്കിയ ശേഷം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. പെണ്‍കുട്ടിയും യുവാവും നടന്നുവരുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. മാര്‍ച്ച് പതിനൊന്നാം തീയതി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.