കണ്ണൂര്‍: യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയ വിദ്യാർത്ഥിനി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സക്കിടെ മരിച്ചു. കൂത്തുപറമ്പ് മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍ എം ശ്രീനന്ദ (18) ആണ് മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു.
വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്നമായതെന്നാണ് വിവരം. അതേസമയം ഡോക്ടറുടെ പ്രതികരണം വന്നിട്ടില്ല. മട്ടന്നൂര്‍ പഴശ്ശിരാജാ എന്‍.എസ്.എസ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്നു. ആലക്കാടന്‍ ശ്രീധരന്റെയും മെരുവമ്പായി എം.യു.പി. സ്‌കൂള്‍ ജീവനക്കാരി എം.ശ്രീജയുടെയും മകളാണ്. സഹോദരന്‍: യദുനന്ദ്.