നന്മണ്ട: ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേനയുടെ മാലിന്യശേഖരണത്തിനായുള്ള പിക്കപ്പ് വാഹനത്തിൽ ഡ്രൈവർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 50 വയസ്സ് കവിയാൻ പാടില്ല. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി. അപേക്ഷകർ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ ഒറിജിനലും പകർപ്പും സഹിതം മാർച്ച് 10ന് രാവിലെ10.30ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെത്തണം.